Tuesday, 27 August 2019

കാസര്‍കോട് ഡിവിഷന്‍ കാമ്പസ് സാഹിത്യോത്സവ് മാലിക് ദീനാര്‍ ജേതാക്കള്‍

കാസര്‍കോട്: കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്. എസ്. എഫ് കാസര്‍കോട് ഡിവിഷന്‍ സംഘടിപ്പിച്ച കാമ്പസ് സാഹിത്യോത്സവില്‍ 44 പോയിന്റുകള്‍ നേടി മാലിക് ദീനാര്‍ ജേതാക്കളായി. 

ഗവ. ഐടിഐ കാസര്‍കോട്, ഗവണ്‍മെന്റ് കോളേജ് വിദ്യാനഗര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാസര്‍കോട് ഗവണ്‍മെന്റ് ഐടിഐ യിലെ ആദം ഹുമൈദ് കലാപ്രതിഭയായും മാലിക് ദീനാര്‍ കോളേജിലെ സനദ് സര്‍ഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. 

സമാപന സംഗമം ഡിവിഷന്‍ പ്രസിഡന്റ് ബാദുഷ ഹാദിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സോണ്‍ ജന. സെക്രട്ടറി റസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കാസര്‍കോട് സര്‍ക്കിള്‍ സെക്രട്ടറി ഖാദര്‍ നെല്ലിക്കുന്ന്, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി തസ്ലീം കുന്നില്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

 ഡിവിഷന്‍ വിസ്ഡം സെക്രട്ടറി റഷാദ് പന്നിപ്പാറ, മഴവില്‍ സെക്രട്ടറി മാഹിന്‍ പട്‌ള, ഹയര്‍ സെക്കണ്ടറി സെക്രട്ടറി അജ്മല്‍ ബള്ളൂര്‍, സംബന്ധിച്ചു. ഡിവിഷന്‍ വിസ്ഡം കണ്‍വീനര്‍ അഷ്‌റഫ് ബള്ളൂര്‍ സ്വാഗതവും മുര്‍ഷിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: