Tuesday, 6 August 2019

എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; ഊജംപദവ് യൂണിറ്റ് ജേതാക്കള്‍

സീതാംഗോളി: എസ് എസ് എഫ് സീതാംഗോളി സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. രാവിലെ നടന്ന ഉദ്ഘാടന സംഗമത്തില്‍ ഹാഫിള് മിഖ്ദാദ് ഹിമമിയുടെ അധ്യക്ഷതയില്‍ മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രഭാഷണം നടത്തി. 


സമാപന സംഗമം എസ് എസ് എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് ഫാറൂഖ് സഖാഫി കരയുടെ അധ്യക്ഷതയില്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സലാം സഖാഫി പാടലടുക്ക, ഫൈസല്‍ സഖാഫി കര, അബ്ബാസ് സഖാഫി മണ്ടമ, ഇബ്രാഹിം സഖാഫി മളി, അശ്കര്‍ സഖാഫി, റഹീം സഖാഫി, അന്‍വര്‍ ഹിമമി മലങ്കര, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ സംബന്ധിച്ചു.



ഊജംപദവ്, മുഗുറോഡ്, സീതാംഗോളി എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.  

സങ്കായം കര യൂണിറ്റിലെ ഷുറൈഖിനെ കലാപ്രതിഭയായും ഊജംപദവ് യൂണിറ്റിലെ മുബാറകിനെ സര്‍ഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു. 



SHARE THIS

Author:

0 التعليقات: