Sunday, 11 August 2019

തിങ്കളാഴ്ച സാന്ത്വനം ഫണ്ട് സമാഹരണം; ബലിപെരുന്നാളിന്റെ ത്യാഗസ്മരണയില്‍ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം -സുന്നീ നേതാക്കള്‍

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് ബലിപെരുന്നാള്‍ സുദിനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ സുന്നി നേതാക്കള്‍ ആഹ്വാനം ചെയ്തു.
ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും പെരുന്നാള്‍ നിസ്‌കാരശേഷം എസ് വൈ എസ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തണം. പള്ളികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചും ബക്കറ്റ് കലക്ഷനിലൂടെ ഫണ്ട് സമാഹരണം ഊര്‍ജിതമാക്കും.
സ്വന്തം പുത്രനെപ്പോലും ഇലാഹീ മാര്‍ഗത്തില്‍ ബലിനല്‍കാന്‍ തയ്യാറായ ഇബ്റാഹിം നബിയുടെ ത്യാഗസ്മരണകള്‍ അയവിറക്കുന്ന ബലിപെരുന്നാള്‍ ദിനം പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് ചെറിയ നിലയിലെങ്കിലും കൈത്താങ്ങ് നല്‍കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് സമസ്ത ജില്ലാ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എസ് എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്റഫ് സഅദി ആരിക്കാടി എന്നിവര്‍ അഭ്യര്‍ഥിച്ചു.




SHARE THIS

Author:

0 التعليقات: