Wednesday, 7 August 2019

എസ് വൈ എസ് ബദിയഡുക്ക സോണ്‍ മീഡിയ വിരുന്നും ശില്‍പശാലയും വ്യാഴാഴ്ച

ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം ബദിയഡുക്ക സോണ്‍ സംഘടിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയ വിരുന്നും ശില്‍പശാലയും വ്യാഴാഴ്ച 3 മണിക്ക് ബദിയഡുക്ക അപ്പര്‍ ബസാര്‍ കസാന ഷോപ്പിംഗ് കോംപ്ലക്‌സ് ഹാളില്‍ വെച്ച് നടക്കും.

 സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസ്സന്‍ ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ സാംസ്‌കാരിക സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തും. 

ജില്ലാ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, സോണ്‍ കണ്‍ട്രോളര്‍ മൂസ സഖാഫി കളത്തൂര്‍, ഹമീദലി മാവിനക്കട്ട, അശോകന്‍ (ഉത്തരദേശം,) ഗംഗാധരന്‍(കാരവല്‍), ഹസ്സന്‍ (മനോരമ), അഖിലേഷ് (ഉദയവാണി), ശ്യാം പ്രസാദ് (വിജയ കര്‍ണാടക), സുബൈര്‍ (മാധ്യമം), സരാളി (ഹൊസദിഗന്ത), പുരുഷണ്ണ, എന്‍ കെ എം ബെളിഞ്ച, ജഹ്ഫര്‍ (എസ് ന്യൂസ്) , തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍  സംബന്ധിക്കും. 

തുടര്‍ന്ന് സോണ്‍ പരിധിയിലെ മുഴുവന്‍  യൂണിറ്റുകളില്‍ നിന്നുള്ള മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ക്ക് മാധ്യമ ശില്‍പശാലയും സംഘടിപ്പിക്കും. സോണ്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ആലങ്കോട് സ്വാഗതവും അഷ്‌റഫ് സഖാഫി ശേണി നന്ദിയും ആശംസിക്കും.


SHARE THIS

Author:

0 التعليقات: