Friday, 9 August 2019

സാമൂഹ്യ തിന്മക്കെതിരെ മാധ്യമങ്ങള്‍ക്കൊപ്പം സംഘടിതരാകണം: എസ് വൈ എസ്

ബദിയടുക്ക: അനുദിനം വര്‍ദ്ദിച്ചുവരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളില്‍ സമൂഹം  സംഘടിതരായാല്‍ നേരിന്റെ പക്ഷത്തെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് എസ് വൈ എസ് ബദിയടുക്ക സോണ്‍ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച 
മീഡിയ ശില്‍പ്പശാല അഭിപ്രായപ്പെട്ടു.

എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ കേന്ദ്രീകരിച്ച് യുണിറ്റ് സര്‍ക്കിള്‍ ഭാരവാഹികള്‍ക്ക് നടത്തുന്ന ശില്‍പ്പശാലയുടെ ഭാഗമായി ബദിയടുക്ക അപ്പര്‍ ബസാറില്‍ നടന്ന പരിപാടിയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നും സംഘടിപ്പിച്ചു.

സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ ഉത്തരദേശം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാംസ്‌കാരിക സമിതി സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തി. ഹസ്സന്‍ (മനോരമ) ഗംഗാധരന്‍ (കാരവല്‍), അഖിലേഷ് (ഉദയവാണി), ശ്യം പ്രസാദ്(വിജയ കര്‍ണാടക) സരാളി (ഹോസദിഗന്ത), അശോകന്‍(ദീപിക) ഹമീദ് മാസ്റ്റര്‍ ബദിയഡുക്ക (ജന്മദേശം), എന്‍ കെ എം ബെളിഞ്ച (മുഹിമ്മാത്ത് ന്യൂസ്) പ്രസംഗിച്ചു. 

ഇഖ്ബാല്‍ ആലങ്കോട്, അസീസ് ഹിമമി ഗോസാട, അബ്ദുല്ല സഅദി, അബ്ദുല്ല മുസ്ലിയാര്‍ കുമ്പഡാജെ, കബീര്‍ ഹിമ മി ഗോളിയടുക്ക, അബ്ദുറസാഖ് ഗുണാജെ, ഹകീം പെര്‍ള, റിയാസ് ഹനീഫി, അജ്മല്‍ സഖാഫി, ഇസ്ലാമിക് മീഡിയ മിഷന്‍ സോണ്‍ കോര്‍ഡിനേറ്റര്‍ ജംഷീദ് ചടേക്കല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 

സോണ്‍ സാംസ്‌കാരിക സെക്രട്ടറി അഷ്‌റഫ് സഖാഫി ഷേണി സ്വാഗതവും സോണ്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുസ്തഫ മഹ്‌ളരി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: