Friday, 30 August 2019

എസ് വൈ എസ് ബദിയഡുക്ക സോണ്‍ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച

ബദിയഡുക്ക: സമസ്ത കേരള സുന്നി യുവജന സംഘം ബദിയഡുക്ക സോണ്‍ സാന്ത്വന കേന്ദ്രം ഉദ്ഘാടനം 31ന് 2 മണിക്ക് ബദിയഡുക്ക അപ്പര്‍ ബസാറില്‍ കാസര്‍ഗോഡ് എം പി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട വിഷയാവതരണം നടത്തും. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എന്‍ കൃഷ്ണ ഭട്ട് മുഖ്യ അതിഥിയായി സംബന്ധിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി എസ് അബദുല്ലക്കുഞ്ഞി ഫൈസി, മാഹിന്‍ കേളോട്ട്, ജഗന്നാഥ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, കുഞ്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, അഷ്‌റഫ് മുനിയൂര്‍, എം പി അബ്ദുല്ലകുഞ്ഞി ഫൈസി നെക്രാജെ, എസ് വൈ എസ് ജില്ലാ സന്ത്വാന സെക്രട്ടറി ശാഫി സഅദി ഷിറിയ, ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി ബദിയഡുക്ക, സീതികുഞ്ഞി മുസ്ലിയാര്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബ്ദുല്‍ വാഹിദ് സഖാഫി, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലയാര്‍ ശേണി, ഇബ്രാഹിം ദാരിമി ഗുണാജെ, അബൂബക്കര്‍ കാമില്‍ സഖാഫി, ബഷീര്‍ സഖാഫി കൊല്യം, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് അമാനി നെല്ലിക്കട്ട, അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്ല മുസ്ലിയാര്‍ കുതുങ്കില, അസീസ് ഹിമമി ഗോസാട, അഷ്‌റഫ് സഖാഫി ശേണി, സിദ്ദീഖ് ഹനീഫി, മുഹമ്മദ് മുസ്ലിയാര്‍ ഗോളിയഡുക്ക, അബ്ദുല്‍ റസാഖ് ഗുണാജെ, ഫൈസല്‍ സൈനി, റസൂദ് നെക്രാജെ,ബഡുവന്‍ കുഞ്ഞി ഹാജി പയ്യാലടുക്ക, മുണ്ടോള്‍ മുഹമ്മദ് മുസ്ലിയാര്‍, വടകര മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി ചടേക്കല്‍, കെ എന്‍ ഇബ്രാഹിം, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, ഇദ്ദീന്‍ കുഞ്ഞി കന്യപ്പാടി, മളി അബ്ദുല്ല കുഞ്ഞി ഹാജി, ഹമീദ് ഹാജി ചടേക്കല്‍, ബദ്രിയ മുഹമ്മദ് കന്യപ്പാടി, നൂറുദ്ദീന്‍ മുസ്ലിയാര്‍ നെക്രാജെ, റസാഖ് മുസ്ലിയാര്‍ നെക്രാജെ, അലവി മുസ്ലിയാര്‍ പെരഡാല, താജുദ്ദീന്‍ നെല്ലിക്കട്ട, അബ്ബാസ് കുമ്പഡാജെ, ഹമീദലി മാവിനക്കട്ട, മൊയ്തീന്‍ ശാസ് ട്രാവെല്‍സ്, ഹാപ്പി ജലീല്‍, നാലപ്പാട് മൊയ്തീന്‍ കുട്ടി ഹാജി, ശരീഫ് ഹാജി മാവിനക്കട്ട, ശാഫി ബീജന്തഡുക്ക, ഉമര്‍ പാടലടുക്ക, സത്താര്‍ കുടുപ്പംകുഴി തുടങ്ങിയവര്‍ സംബന്ധിക്കും.

സമാപന പ്രാര്‍ത്ഥനക്ക് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. സാന്ത്വനം സെക്രട്ടറി കബീര്‍ ഹിമമി സ്വാഗതവും ഇഖ്ബാല്‍ ആലങ്കോട് നന്ദിയും പറയും. 

സാന്ത്വന കേന്ദ്രത്തില്‍ നിന്നും  സൗജന്യ മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യ വിഭാഗങ്ങളിലേക്ക് എത്തിക്കും


SHARE THIS

Author:

0 التعليقات: