Wednesday, 28 August 2019

എസ് വൈ എസ് ടീം ഒലീവ് സമര്‍പ്പണവും യുവജന റാലി പ്രഖ്യാപനവും സെപ്തംബര്‍ 14 ന് സഅദിയ്യയില്‍

കാസര്‍കോട്: സാമൂഹിക സേവന സാസംകാരിക  മേഖലകളില്‍ സ്വയം സമര്‍പ്പിതരായ 1500 അംഗ എസ് വൈ എസ്  ടീം ഒലീവിന്റെ ജില്ലാതല സമര്‍പ്പണവും ജില്ലായുവജന റാലി പ്രഖ്യാപനവും സെപ്തംബര്‍ 14ന് ദേളി സഅദിയ്യയില്‍ നടത്താന്‍ എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.   

സര്‍ക്കിള്‍ തലത്തില്‍  33 അംഗങ്ങടങ്ങിയ  സമാധാനത്തിന്റെ പ്രതീകമായ ടീം ഒലീവ്  രൂപവത്കരണം 31നകം പൂര്‍ത്തിയാകും. സെപതംബര്‍ 12നകം ജില്ലയിലെ 45 സര്‍ക്കിളുകളില്‍  ടീം ഒലീവിന്റെ രാപ്പാര്‍ക്കല്‍ നടക്കും. സെപ്തംബര്‍ 30നകം ജില്ലയില്‍ 365 യൂണിറ്റുകളില്‍ ളിയാഫ എന്ന പേരില്‍ ബഹുജന സംഗമം നടക്കും.      

സെപ്തംബര്‍ എട്ടിന് നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ഫെയ്‌സ് ബഹുജന സംഗമവും 7,8 തിയ്യതികളില്‍ നടക്കുന്ന ജില്ലാ എസ് വൈ എസ് സാഹിത്യോത്സവും വിജയിപ്പിക്കാന്‍ തീരുമാനിച്ചു.  ഐ പി എഫ് ചാപ്റ്റര്‍ രൂപീകരണം 6നകം പൂര്‍ത്തിയാകും. ജില്ലാ ഖാഫിലാ ക്യാമ്പ് 21ന് ചെറുക്കപ്പാറയില്‍ നടക്കും.

എസ് വൈ എസ് ജില്ലാ പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍  അബ്ദുല്‍ കരീം മാസ്റ്റര്‍, ശാഫി സഅദി ഷിറിയ, സിദ്ദീഖ് സഖാഫി ബായാര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  


SHARE THIS

Author:

0 التعليقات: