Thursday, 15 August 2019

പ്രളയ ദുരിധാശ്വാസം: എസ്.വൈ.എസ് കുമ്പള സോണ്‍ ലക്ഷം രൂപ സ്വരൂപിച്ചു

പുത്തിഗെ:  എസ്.വൈ.എസ് സ്റ്റേററ് കമ്മിറ്റിയുടെ നിര്‍ദ്ധേശ പ്രകാരം കുമ്പള സോണ്‍ പരിധിയില്‍ പെട്ട യൂണിറ്റകളില്‍ നിന്നും പ്രളയ ദുരിധാശ്വാസത്തിന് ഒരു ലക്ഷത്തില്‍ പരം തുക സ്വരൂപിച്ചു. കൂടാതെ സീതാംഗോളി, കുമ്പള ടൗണ്‍ കേന്ദ്രീകരിച്ചും സോണ്‍ ഭാരവാഹികള്‍ ബക്കറ്റ് പിരിവും നടത്തി. സമാഹരിച്ച തുക സ്റ്റേററ് കമ്മിറ്റിക് കൈമാറും.

സേവന സന്നദ്ധരായി സാന്ത്വന വളണ്ടിയര്‍  ടീമിന് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.സയ്യിദ് ഹാമിദ് അന്‍വര്‍ ,അഷ്‌റഫ് സഅദി ആരിക്കാടി ,താജുദ്ധീന്‍ മാസ്റ്റര്‍ ,ലത്തീഫ് സഖാഫി ,അബ്ദുല്‍ റഹിമാന്‍ ചെന്നാര്‍ ,ലത്തീഫ് മാസ്റ്റര്‍ ,ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍ ,സഈദ് മാസ്റ്റര്‍ പര്‍ളാഡം നേത്രത്വം നല്‍കി .


SHARE THIS

Author:

0 التعليقات: