Wednesday, 14 August 2019

പ്രളയം തകര്‍ത്ത കുടകിലേക്ക് സ്നേഹദൂതുമായി കാസര്‍കോട് ജില്ലാ സുന്നിസാരഥികള്‍

കാസര്‍കോട്: കര്‍ണാടകയുടെ താഴ് വാരത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ വഴിയാധാരമായത് ആയിരങ്ങള്‍. വീടുകളും ജീവിതോപാധികളും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുവര്‍ക്ക് സ്നേഹ സാന്ത്വനവുമായി കാസര്‍കോട് ജില്ലയില്‍ നിന്നും സുന്നീ നേതാക്കളെയത്തിയത് കുടക് നിവാസികള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു.

കൊണ്ടങ്കേരി, സിദ്ദാപുരം, നെല്ലിഹുദുക്കേരി ,കൊട്ടുമുടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയം തകര്‍ത്ത സ്ഥലങ്ങളും നേതാക്കള്‍ സന്ദര്‍ശിച്ചു. ആളുകളെ ആശ്വസിപ്പിക്കുകയും പുനരധിവാസ പദ്ധതിയെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ സംവിധാവത്തോടൊപ്പം എസ് വൈ എസ് സാന്ത്വനം കൈകോര്‍ക്കും. 
വീട്ടിലേക്ക് തിരിച്ചുപോകാന്‍ നിശ്ചിത കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും സംഘടനയുടെ നേതൃത്വത്തില്‍ കിറ്റായി നല്‍കുന്നതിന് സംവിധാനം കാണും.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജില്ലാ നേതാക്കളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍,സിദ്ദീഖ് സഖാഫി ആവളം,ശാഫി സഅദി  ഷിറിയ,പി അബ്ദുല്‍ നാസര്‍ പള്ളങ്കോട്,ഹമീദ് സുള്ള്യ,ഹനീഫ് അഡൂര്‍,മുസ്തഫ ഉപ്പള  തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.


SHARE THIS

Author:

0 التعليقات: