Friday, 2 August 2019

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുക -എസ് വൈ എസ്

മുള്ളേരിയ്യ: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ജില്ലാ ഫൈനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ.  മുള്ളേരിയ സോണ്‍ സാന്ത്വനം സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റില്‍ നിന്ന് തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കുള്ള ട്രൈനീംങ്ങ് ക്ലാസിന് അഹ്ദലിയ്യ സെന്ററില്‍ നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സയ്യിദ് സൈനുല്‍ ആബീദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, മൂസ സഖാഫി മാതാപുരം, ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഅദി പള്ളത്തൂര്‍, അബ്ദുല്ല പൊവ്വല്‍, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട് തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും അബ്ദുല്ല പൊവ്വല്‍ നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: