Monday, 5 August 2019

മണിമുണ്ട കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മണിമുണ്ട  കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. മണിമുണ്ടയില്‍ കഴിഞ്ഞ ദിവമുണ്ടായ കടലാക്രമണത്തില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പത്തോളം വീടുകള്‍ കടലാക്രമണ ഭീതിയിലാണ്. 

   നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്നവര്‍ക്ക് എസ് വൈ എസ് സാന്ത്വനം മുഖേന അടിയന്തിര സഹായമെത്തിക്കും.   വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കാര്‍ സഹായമെത്തിക്കുന്നതിന് സംഘടന ഇടപെടല്‍ നടത്തും.  
        എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എന്‍ പി  മുഹമ്മദ്  സഖാഫി പാത്തൂര്‍, സെക്രട്ടറിമാരായ പി ബി ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ഉപ്പള സോണ്‍  സോണ്‍ മുസ്ലിം ജമാഅത്ത് നേതാക്കളായ ഹമീദ് ഹാജി കല്‍പന, മില്‍മ അബ്ദുറഹ്മാന്‍ ഹാജി, അസീം മണിമുണ്ട തുടങ്ങിയവരാണ് കടപ്പുറം സന്ദര്‍ശിച്ചത്.
   



SHARE THIS

Author:

0 التعليقات: