Thursday, 29 August 2019

എസ് വൈ എസ് ടീം ഒലീവ് രാപ്പാര്‍ക്കല്‍ 45 കേന്ദ്രങ്ങളില്‍; ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച മഞ്ചേശ്വരത്ത്

കാസര്‍കോട്:  ജില്ലാ എസ്് വൈ എസ്  യുവജന റാലിയുടെ മുന്നോടിയായി സജ്ജീകരിക്കുന്ന 1500 അംഗ ടീം ഒലീവിന് ജില്ലയിലെ 45 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

രാപ്പാര്‍ക്കല്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ടീം ഒലീവിന്റെ  ലക്ഷ്യവും ദൗത്യവും ചര്‍ച്ച ചെയ്യും. പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കും.

രാപ്പാര്‍ക്കല്‍ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച മഞ്ചേശ്വരം മിഫ്താഹുല്‍ ഹുദയില്‍ നടക്കും. വൈകിട്ട് 5.30 മുതല്‍ ശനിയാഴ്ച രാവിലെ എട്ട് മണി വരെയാണ് രാപ്പാര്‍ക്കല്‍ ക്യാമ്പ്.   

എസ് വൈ എസ് ജില്ലാ വൈസ് പ്രിസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി  ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെ അധ്യക്ഷത വഹിക്കും.

എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

സോണ്‍ എസ് വൈ എസ് സാരഥികളായ ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളലി, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, ലത്തീഫ് സഖാഫി ബൊള്‍മാര്‍, അബ്ദു റ്ഹമാന്‍ സഖാഫി ധര്‍മനഗര്‍, ഇബ്രാഹീം ഖലീല്‍ അഹ്‌സനി,  സിദ്ദീഖ് കോളിയൂര്‍, ബശീര്‍ മുന്നിപ്പാടി, സിദ്ദീഖ് പുരുഷങ്കോടി, പള്ളിക്കുഞ്ഞി ഹാജി  തുടങ്ങിയവര്‍ പ്രസംഗിക്കും.   


SHARE THIS

Author:

0 التعليقات: