Saturday, 31 August 2019

എസ് വൈ എസ് സര്‍ക്കിള്‍ ടീം ഒലീവ് രാപ്പാര്‍ക്കലിന് മഞ്ചേശ്വരത്ത് തുടക്കം, 12നകം പൂര്‍ത്തിയാകും

മഞ്ചേശ്വരം:  ജില്ലാ എസ് വൈ എസ് യുവജന റാലിയുടെ മുന്നോടിയായി സജ്ജീകരിക്കുന്ന 1500 അംഗ ടീം ഒലീവിന്റെ സര്‍ക്കിള്‍തല രാപ്പാര്‍ക്കല്‍ ക്യാമ്പുകള്‍ക്ക് മഞ്ചേശ്വരം സര്‍ക്കിളില്‍ തുടക്കം.  ജില്ലയിലെ 45 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് ഈ മാസം 12നകം പരിശീലനം പൂര്‍ത്തിയാകും. ടീം ഒലീവിന്റെ  ലക്ഷ്യവും ദൗത്യവും ചര്‍ച്ച ചെയ്യുകയും  പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കുകയുമാണ് ക്യാമ്പിന്റെ അജണ്ട.  

ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം മിഫ്താഹുല്‍ ഹുദയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രിസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി  നിര്‍വ്വഹിച്ചു. സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെ അധ്യക്ഷത വഹിച്ചു.

എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, ശാഫി സഅദി ഷിറിയ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സോണ്‍ സാരഥികളായ ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, യഅ്ഖൂബ് നഈമി ഗുഡ്‌ഗേരി,  മൊയ്തീന്‍ മൂടംബയല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.    


SHARE THIS

Author:

0 التعليقات: