Tuesday, 6 August 2019

എസ് വൈ എസ് മീഡിയാ ശില്‍പശാലകള്‍ക്ക് ഉപ്പളയില്‍ തുടക്കമായി; 18 ന് തൃക്കരിപ്പൂരില്‍ സമാപിക്കും

കാസര്‍ക്കോട്: മാധ്യമ രംഗത്തെ ശ്രദ്ധേയമായ വര്‍ത്തമാനകാലം പഠനവിധേയമാക്കി സമസ്ത കേരള സുന്നീ യുവജന സംഘം എസ്.വൈ. എസ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന സോണ്‍ മീഡിയ ശില്‍പ ശാലക്ക് ഉപ്പളയില്‍ തുടക്കമായി. സംസ്ഥാന - ജില്ലാ ഘടകങ്ങളില്‍ നടന്ന ശില്‍പ ശാലകളുടെ തുടര്‍ച്ചയായാണ് സോണ്‍ തലങ്ങളില്‍ ശില്‍പശാലകള്‍ക്ക് വേദിയൊരുങ്ങുന്നത്. 

ഉപ്പള യൂത്ത് സ്‌ക്വയറില്‍ നടന്ന ഉപ്പള സോണ്‍ ശില്‍പ ശാല സോണ്‍ പ്രസിഡന്റ് യൂസഫ് സഖാഫി കനിയാലയുടെ അധ്യക്ഷതയില്‍ ജില്ലാ എസ്. വൈ. എസ്. മീഡിയാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി 'മീഡിയ സംഘടനയുടെ മുഖം' എന്ന വിഷയതിതല്‍ ക്ലാസ് അവതരിപ്പിച്ചു. അബ്ദുര്‍ റഹീം സഖാഫി ചിപ്പാര്‍, സയ്യിദ് യാസീന്‍ ബായാര്‍, മുസ്ത്ഫ മുസ്‌ലിയാര്‍ കയര്‍കട്ട, മൂസ സഖാഫി പൈവളിഗെ, ഉമര്‍ മദനി കനിയാല, ഉസ്മാന്‍ സഖാഫി തലക്കി പ്രസംഗിച്ചു. 

സോണ്‍ സര്‍ക്കിള്‍ ഭാരവാഹികള്‍ക്ക് പുറമേ സര്‍ക്കിള്‍ - യൂനിറ്റ് മീഡിയാ കോ-ഡിനേറ്റര്‍മാരും ശില്‍പശാലയില്‍ ക്യാമ്പ് പ്രതിനിധികളായി സംബന്ധിച്ചു. 

ബദിയടുക്ക സോണ്‍ മീഡിയാ ശില്‍പശാല വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബദിയടുക്ക കസാന  കോംപ്ലക്‌സില്‍ നടക്കും. കുമ്പള സോണ്‍ ശില്‍പ ശാല വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മു ഹിമ്മാത്തിലും, ഉദുമ സോണ്‍ ശില്‍പ ശാല 18 ന് ഉച്ചയ്ക്ക് രണ്ടിന് ചട്ടംഞ്ചാലിലും സംഘടിപ്പിക്കും.

തൃക്കരിപ്പൂര്‍ സോണ്‍ ശില്‍പ ശാല തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ശില്‍പശാലകള്‍ക്ക് മുന്നോടിയായി മീഡിയാ വിരുന്നും സംഘടിപ്പിച്ചു വരുന്നു. 


SHARE THIS

Author:

0 التعليقات: