Saturday, 31 August 2019

കുടുംബ ജീവിതത്തിന്റെ ലക്ഷ്യം വിളിച്ചോതി എസ്.വൈ.എസ് ളിയാഫയ്ക്ക് തുടക്കമായി

പുത്തിഗെ:  മാതൃകാ കുടുംബജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിന് എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി യൂണിറ്റ് തലങ്ങളില്‍ നടത്തപെടുന്ന ളിയാഫയ്ക്ക് പുത്തിഗെ നോര്‍ത്ത് സര്‍ക്കിളില്‍ തുടക്കമായി.

മാതൃകാ കുടുംബം, സാമ്പത്തിക അച്ചടക്കം, മക്കളെ വളര്‍ത്തല്‍, അമ്മായി അമ്മ, മരുമക്കളോടുള്ള പെരുമാറ്റം മുതലായവ ളിയാഫയില്‍ ചര്‍ച്ച ചെയ്യും. 
സര്‍ക്കിള്‍ പരിധിയിലെ പതിനൊന്ന് യൂണിറ്റുകളില്‍ ളിയാഫ നടക്കും .

അംഗഡിമുഗര്‍ യൂണിറ്റിലെ കരിങ്കല്‍ മുഹമ്മദ് വസതിയില്‍ നടന്ന ളിയാഫ സര്‍ക്കിള്‍ പ്രസിഡന്റ് റഹീം സഖാഫി അമ്പേരിയുടെ അധ്യക്ഷതയില്‍ സോണ്‍ സാന്ത്വനം സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു.താജുദ്ധീന്‍ മാസ്റ്റര്‍ ,ട്രയിനര്‍ സലാം സഖാഫി പാടലട്ക്ക,സഈദ് മാസ്റ്റര്‍ പര്‍ളാഡം ,അബ്ബാസ് അമ്പേരി ,സലീം മുന്നൂര്‍ സംസാരിച്ചു .

SHARE THIS

Author:

0 التعليقات: