Friday, 2 August 2019

മുത്വലാഖ് ബില്‍: മതേതര പാര്‍ട്ടികളുടെ നിലപാട് അപലപനീയം- എസ് വൈ എസ്

കോഴിക്കോട്: പാര്‍ലിമെന്റില്‍ അവതരിപ്പിച്ച മുത്വലാഖ് ബില്ലിനോട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്വീകരിച്ച നിലപാട് അപലപനീയമാണെന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ അവകാശത്തിന്റെ കടുത്ത ലംഘനമാണ് ബില്ല്. മുത്വലാഖ് നിയമപരമായി അംഗീകരിക്കാതിരിക്കുമ്പോഴും അതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് മൂന്ന് വര്‍ഷം തടവ് ശിക്ഷ നിര്‍ദേശിക്കുന്ന വ്യവസ്ഥ രാജ്യത്തെ പൗരന്മാരുടെ ജീവിത താത്പര്യങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്.

ഇത്തരം വസ്തുതകള്‍ പാര്‍ലിമെന്റില്‍ തുറന്നു കാണിക്കുന്നതിലും തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങളെ സഭയില്‍ എത്തിച്ചു ബില്ല് പാസ്സാകുന്നത് തടയുന്നതിലും മതേതര കക്ഷികള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണം മുന്നില്‍ വെച്ച് വോട്ടു വാങ്ങിയവര്‍ രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയായ പാര്‍ലിമെന്റില്‍ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, റഹ്മത്തുല്ലാ സഖാഫി, എം അബൂബക്കര്‍ മാസ്റ്റര്‍, എന്‍ എം സ്വാദിഖ് സഖാഫി, ആര്‍ പി ഹുസൈന്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: