Sunday, 11 August 2019

തൃശൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തൃശൂര്‍ ചാവക്കാട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്പോള്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടത്തില്‍ പെട്ടത്.

തൃശൂരില്‍ മഴ ശമിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. കഴിഞ്ഞ രണ്ട് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് 210 ദുരിതാശ്വാസ ക്യാമ്പുകളിലായി മുപ്പതിനായിരത്തോളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.



SHARE THIS

Author:

0 التعليقات: