തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ്; കൂടുതല്‍ തെളിവുകള്‍ ഇന്നു കോടതിക്ക് കൈമാറും

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുല്ല കൂടുതല്‍ തെളിവുകള്‍ ഇന്നു കോടതിക്ക് കൈമാറും. തെളിവ് കൈമാറണമെന്ന് നാസില്‍ അബ്ദുല്ലയോട് അജ്മാന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. തരാനുള്ള പണത്തിന്റ വിവരങ്ങള്‍, തുഷാറിന്റെ കമ്ബനിയുമായി ഉണ്ടായിരുന്ന സാമ്ബത്തിക ഇടപാടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകള്‍ നാസില്‍ കൈമാറും.

അതേസമയം, ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടരുകയാണ്. ഒത്തുതീര്‍പ്പാക്കാനുള്ള തുക അറിയിച്ചെങ്കിലും തുഷാര്‍ അനുകൂലമായല്ല പ്രതികരിച്ചതെന്നു നാസില്‍ അറിയിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ കേസില്‍ നിന്നും പിന്‍മാറുകയുള്ളൂവെന്നാണ് നാസിലിന്റെ നിലപാട്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍