Wednesday, 14 August 2019

യു.എ.ഇ കര ജമാഅത്ത് കമ്മിറ്റി ഈദ് സൗഹൃദ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു

ഷാര്‍ജ: ത്യാഗത്തിന്റെയും സഹനത്തിന്റെയും അനുസ്മരണം പുതുക്കുന്ന ബലിപെരുന്നാള്‍ ദിനത്തില്‍ സൗഹൃദത്തിന്റെ സ്നേഹവിരുന്നൊരുക്കി യു.എ.ഇ കര ജമാഅത്ത് കമ്മിറ്റി ഈദ് സൗഹൃദ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ഷാര്‍ജ റോളയില്‍ നടന്ന സംഗമത്തില്‍ യു.എ.ഇ യിലെ വിവിധ എമിറേറ്റില്‍ നിന്നും കൂട്ടുകാര്‍ ഒരുങ്ങിയെത്തി.


ഭാരവാഹികള്‍;പ്രസിഡന്റ്: എസ്. എ അഹമദ് (ഷാര്‍ജ), സെക്രട്ടറി: ഇഖ്ബാല്‍ ജി.എസ് (അബൂദാബി), ട്രഷറര്‍: യൂസുഫ് ടി.എസ്. ഉപദേഷ്ടാവ്: ഉമര്‍ മാഹിന്‍ മളി, വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ല മാഹിന്‍ (ഷാര്‍ജ), അബൂബക്കര്‍ സിദ്ദീഖ് കെ (അബൂദാബി), ജമാല്‍ മാഹിന്‍ (ഷാര്‍ജ), റസാഖ് എം സി (ഷാര്‍ജ), ജോയിന്‍ സെക്രട്ടറിമാര്‍: ജാഫര്‍ സാദിഖ് (ദുബൈ), ഇബ്രാഹിം ഇര്‍ഫാന്‍ (അബൂദാബി), സകരിയ എ എം (ഷാര്‍ജ), അസീസ് എം ടി (ദുബൈ), മുഹമ്മദ് പി ഷാര്‍ജ, മീഡിയ കണ്‍വീനര്‍: ഹബീബ് മളി എന്നിവരെ തെരഞ്ഞെടുത്തു.
മാപ്പിളപ്പാട്ട്, ക്വിസ് മത്സരം, ബോള്‍ ഇന്‍ ബക്കറ്റ് തുടങ്ങിയ പരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി. ഉമര്‍ മാഹിന്‍ മളി, ജാഫര്‍ കര, ഇര്‍ഫാന്‍ കര തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

എസ്.എ അഹമദ് അധ്യക്ഷത വഹിച്ചു. ജമാല്‍ മളി പ്രാര്‍ത്ഥന നടത്തി. ഉമര്‍ മാഹിന്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ ഷാമില്‍ ഖിറാഅത്ത് നടത്തി. ഇര്‍ഫാന്‍ മളി, അബദുല്ല മാഹിന്‍, യൂസുഫ് തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാഫര്‍ കര സ്വാഗതവും ഇഖ്ബാല്‍ ജി എസ് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: