ഡയബറ്റിക് ന്യൂറോപ്പതി മൂര്‍ച്ഛിച്ചു; മഅ്ദനി ആശുപത്രിയില്‍

ബംഗളൂരു: ശാരീരിക അസ്വസ്ഥത വര്‍ധിച്ചതിനെതുടര്‍ന്ന് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഅ്ദനി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

മറ്റെല്ലാ അസ്വസ്ഥകള്‍ക്കുമൊപ്പം ശരീരത്തിന് എല്ലായ്പോഴും അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. നല്ല ചൂടുള്ള സമയത്ത് പോലും തണുത്ത് വിറയുന്ന തരത്തില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഡയബറ്റിക് ന്യൂറോപ്പതി മൂര്‍ച്ഛിച്ചതിനാല്‍ 15 ദിവസത്തേക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിത്. ഒരു വര്‍ഷത്തിലധികമായി ഉള്ള പ്രശ്നമാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ വിഷമകരമായിട്ടുണ്ടെന്നും എല്ലാവരും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചുമാണ് മഅ്ദനി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍