Wednesday, 18 September 2019

ഹൊസങ്കടിയില്‍ ബൈക്കുള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ വിദ്യാര്‍ഥി മീന്‍ലോറി കയറി മരിച്ചു


മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ് മീന്‍ലോറി കയറി യുവാവ് ദാരുണമായി മരിച്ചു. കുബണൂര്‍ ദേര്‍ഞ്ചാല്‍ സഫാ നഗറിലെ അബ്ദുല്‍ റഹ്മാന്‍-നഫീസ ദമ്പതികളുടെ മകന്‍ കെ നവാഫാണ് (18) മരിച്ചത്. 

ബുധനാഴ്ച രാവിലെ ഉപ്പള ഗേയിറ്റിനടുത്താണ് അപകടം. മംഗളൂരു ശ്രീനിവാസ കോളജ് വിദ്യാര്‍ത്ഥിയാണ്. 

മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 

SHARE THIS

Author:

0 التعليقات: