Monday, 16 September 2019

പടുപ്പില്‍ ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

ബന്തടുക്ക: പടുപ്പില്‍ ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ കരിവേടകം സ്വദേശി രമേശന്‍, ഓട്ടോയിലുണ്ടായിരുന്ന പടുപ്പ് സ്വദേശി മണി, വാന്‍ ഓടിച്ചിരുന്ന പടുപ്പിലെ ചാക്കോച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. 

പടുപ്പ് പാര്‍വതി ഓഡിറ്റോറിയത്തിനു മുന്‍വശം ശനിയാഴ്ച രാത്രി എട്ട് മണിക്ക് ശേഷമാണ് അപകടം. ബന്തടുക്കയില്‍ നിന്ന് പടുപ്പിലേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. ഓട്ടോയുടെ പിറകില്‍ നിയന്ത്രണം വിട്ട വാന്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: