തിരൂരില്‍ ബൈക്ക് ബസ്സിനടിയില്‍പ്പെട്ട് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണുണ്ടായ അപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. അബ്ദുല്ല വെള്ളമുണ്ട, ഹനാന്‍ വെണ്ണക്കോട് എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടെ സിറാജുല്‍ ഹുദാ ആര്‍ട്സ് കോളജ് ഡിഗ്രി ഫൈനല്‍ വിദ്യാര്‍ഥികളാണ്. 

തിരൂരില്‍ നിന്നും പുറത്തൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് കൂട്ടായി റോഡില്‍ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെന്നിവീഴുകയായിരുന്നു. ബസ്സിന്റെ പിന്‍ചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മരിച്ച ഒരാളില്‍ നിന്നും ലഭിച്ച മേല്‍വിലാസത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍