Monday, 16 September 2019

നടി സുപ്രീംകോടതിയില്‍; ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് ആവശ്യം

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയില്‍. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്ന് നടി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു

നടിയെ ആക്രമിക്കുന്ന  ദൃശ്യങ്ങളുടെ പകര്‍പ്പ്  വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. 


SHARE THIS

Author:

0 التعليقات: