Friday, 13 September 2019

പൂര്‍വീകളുടെ മാതൃക പിന്തുടര്‍ന്നു ജീവിക്കുക -റഫീഖ് സഅദി

മുള്ളേരിയ്യ : പൂര്‍വ്വ സൂരികളായ മഹത്തുകളുടെ പാത പിന്തുടര്‍ന്നു ജീവിതം ധന്യമാക്കണമെന്ന്. ജില്ലാ മുശാവറ അംഗം റഫീഖ് സഅദി ദേലംപാടി. അഹ്ദലിയ്യ സെന്ററില്‍ നടന്നുവരുന്ന മാസാന്ത നാരിയത്ത് മജ്‌ലിസില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹനീഫ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സൂഫി മദനി കൊമ്പോട്, ബഷീര്‍ സഖാഫി കൊല്ല്യം, റസാഖ് സഖാഫി പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹാരിസ് ഹിമമി സഖാഫി പരപ്പ,മുഹമ്മദ് പുഡൂര്‍, കെ. പി മുഹമ്മദ് ഹാജി, ഹാജി മുഹമ്മദ് മുസ്ലിയാര്‍, അഹ്മ്മദ് ബഡിച്ചാല്‍, ഹസിം ബെള്ളിപ്പാടി, ഹനീഫ് സഅദി പള്ളത്തൂര്‍, ഹസൈനാര്‍ ഹാജി ആദൂര്‍, അബ്ദുല്ല മൗലവി നാട്ടക്കല്‍, അബ്ദുറസാഖ് മുസ്ലിയാര്‍ നെക്രാജെ, മൂസാന്‍ പള്ളപ്പാടി, റഫീഖ് സഖാഫി മയ്യളം, ഇല്ല്യാസ്‌ കൊറ്റുമ്പ, മൂസ സഖാഫി മാതാപുരം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഡി എം എ കുഞ്ഞി അഡൂര്‍, മുസ്തഫ അംജദി പൂത്തപ്പലം,എന്‍ പി ഇബ്രാഹിം ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും സിദ്ദിഖ് ഹാജി പൂത്തപ്പലം നന്ദിയും പറഞ്ഞു. 



SHARE THIS

Author:

0 التعليقات: