Thursday, 19 September 2019

മൊയ്തീന്‍ അംഗഡിമുഗറിന് ജി.എച്.എസ്.എസ് അംഗഡിമുഗറിന്റെ ആദരം

അംഗഡിമുഗര്‍:  കവിയും അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ മൊയ്തീന്‍ അംഗഡിമുഗറിനെ ജി.എച്.എസ്.എസ് അംഗഡിമുഗര്‍ അദ്ധ്യാപക-രക്ഷാകര്‍തൃ സംഗമത്തില്‍ വച്ച് ആദരിച്ചു.നിരവധി കവിതകളും ആനുകാലികങ്ങളില്‍ ലേഖനങ്ങളും രണ്ട്  പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സംഗമത്തില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.മുഹമ്മദ് പി.ടി.എ.പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ,പ്രന്‍സിപ്പല്‍ ഇന്‍ചാര്‍ജ് രഞ്ചിത്ത്,ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ് സുബ്രമണ്യ ഭട്ട് ,അംഗഡി മുഗര്‍ -യുഎഇ വെല്‍ഫയര്‍ കമ്മിറ്റി സെക്രട്ടറി എന്‍ എ ബക്കര്‍ ,ഹസനുല്‍ ബന്ന,മുസ്തഫ മഞ്ചേരി,അബ്ദുല്‍ റഹിമാന്‍ ,സരോജിനി മൊലയാര്‍,മാധവന്‍ പി.എം,മമത നാരായണന്‍ സംസാരിച്ചു.

കവി മൊയ്തീന്‍ അംഗഡിമുഗറിന്  ജി.എച്.എസ്.എസ് അംഗഡിമുഗറില്‍ 
നടന്ന ആദരം


SHARE THIS

Author:

0 التعليقات: