Wednesday, 4 September 2019

ഫക്‌റുദ്ദീന്‍ ഹാജി; പ്രതിസന്ധികളില്‍ മുന്നില്‍ നിന്ന പ്രവര്‍ത്തകന്‍

മുട്ടത്തൊടി: ബുധനാഴ്ച ഉച്ചക്ക് നിര്യാതനായ ഫക്രുദ്ദീന്‍ ഹാജി മുട്ടത്തൊടിയിലെ സുന്നി പ്രസ്ഥാനം പ്രതിസന്ധി നേരിട്ട 80-90 കളില്‍ മുന്നില്‍ നിന്ന് ധൈര്യം പകര്‍ന്ന പൗരപ്രമുഖനാണ്. രാഷ്ട്രീയവൈര്യം ബാധിച്ച ഒരുവിഭാഗം സുന്നീ പ്രസ്ഥാനത്തിനു നേരെ കൊലവിളി ഉയര്‍ത്തിയപ്പോഴും വളരെ ധീരതയോടെ മുന്നില്‍നിന്ന തുച്ഛമായ ആളുകളില്‍ ഫക്രുദ്ദീന്‍ ഹാജിയുമുണ്ടായിരുന്നു. 

അന്നത്തെ മേഖലാ എസ് വൈ എസ് പ്രസിഡന്റായും മധൂര്‍ പഞ്ചായത്ത് സാരഥിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 
പഞ്ചിക്കല്‍, മുഹിമ്മാത്ത്, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തു. 

സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് രൂപം കൊണ്ടപ്പോള്‍  ആദ്യകാല മദ്റസകളിലൊന്നായി രൂപം കൊണ്ട മുട്ടത്തൊടി സിറാജുല്‍ ഹുദാ മദ്റസയുടെയും തൊട്ടടുത്തുള്ള പള്ളിയുടെയും തുടക്കം മുതല്‍ വലിയ സംഭാവന നല്‍കിയവരില്‍ ഫക്റുദ്ദീന്‍ ഹാജിയും ഉണ്ടായിരുന്നു.

സുന്നീ നേതാക്കളെ അതിരറ്റ് സ്നേഹിച്ച ഹാജി മുട്ടത്തൊടിയിലും മധൂര്‍ പഞ്ചായത്തിലും നടന്ന പല പരിപാടികളിലും നേതൃപരമായ പങ്കുവഹിച്ചു. മക്കളും എസ് എസ് എഫിന്റെ വിവിധ ഘടകങ്ങളില്‍ സജീവ നേതൃത്വം നല്‍കി. 


SHARE THIS

Author:

0 التعليقات: