Tuesday, 3 September 2019

കഞ്ചാവുമായി ബോവിക്കാനം സ്വദേശിയടക്കം രണ്ട് പേര്‍ പാലക്കാട്ട് പിടിയില്‍

പാലക്കാട്: ബോവിക്കാനം സ്വദേശിയടക്കം രണ്ടുപേര്‍ പാലക്കാട് കഞ്ചാവുമായി പിടിയില്‍. കാസര്‍കോട് ബോവിക്കാനം സ്വദേശി ഫയാസ്, കര്‍ണാടക കുടക് സ്വദേശി റാഷിദ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 

രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 1.4 ഗ്രാം കഞ്ചാവുമായി ഫയാസിനെ യും തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ പഞ്ചാബ് നല്‍കിയ കുടക് സ്വദേശി റാഷിദിനെക്കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് 1.6 കിലോഗ്രാം കഞ്ചാവുമായി റഷീദിനെയും അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്യാനായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കഞ്ചാവ് ആണെന്ന് പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി


SHARE THIS

Author:

0 التعليقات: