Wednesday, 25 September 2019

കഞ്ചാവ് കടത്ത്: രണ്ടു കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട് : കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. അബൂബക്കര്‍ മൊട്ടയില്‍ (30), ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

വിദേശത്തേക്ക് കടത്താനായിരുന്നു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം. ഇവരില്‍ നിന്നും ഒന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. 


SHARE THIS

Author:

0 التعليقات: