Tuesday, 3 September 2019

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. അദ്ദേഹം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 



അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യൂഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.



SHARE THIS

Author:

0 التعليقات: