'ഹിന്ദി ഹിന്ദു ഹിന്ദുത്വം' ഫാസിസ്റ്റുകളുടെ ഒളിയജണ്ടകള്‍

കാല ചക്രം തിരിയുന്നത് അനുസരിച്ച്  ഇന്ത്യ രാജ്യം  പുതിയ മുഖങ്ങള്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ ജനത സങ്കുചിതവും, അസ്വസ്ഥതയും നിറഞ്ഞ വാര്‍ത്തകള്‍ ശ്രവിച്ചു കൊണ്ടാണ് ഓരോ പ്രഭാതവും ഉണരുന്നത്.
ഏതൊരു സംസ്‌കാരത്തിന്റെയും ഏറ്റവും മൂര്‍ത്തമായ ആവിഷ്‌കാരമാണ് ഭാഷ. ഒരിക്കലും ഒരു ജനതയുടെ മേലില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല അത്. ഭരണഘടന ആര്‍ട്ടിക്കിള്‍ 29 പ്രകാരം ഭാഷ, ലിപി എന്നിവയ്ക്കുള്ള പൗരന്റെ അവകാശം എല്ലാ ഇന്ത്യക്കാരനും ഉറപ്പു നല്‍കുന്നുണ്ട്. 
രാജ്യത്ത് ഹിന്ദി സംസാരിക്കുന്നത് 24% ശതമാനം ആണ്. മാത്രമല്ല, ഹിന്ദി ഭാഷ കണക്കാക്കുന്ന സ്ഥലങ്ങളില്‍ സന്തളി, സിന്ധി, ഡോഗ്രി, കശ്മീരി, ബോഡോ തുടങ്ങിയ സംസാര ഭാഷകള്‍ അടങ്ങിയാല്‍ ഏകദേശം 44% വരും. ബാക്കി 56% വും ഹിന്ദി ഭാഷ അല്ലാത്തവരാണ്. 
ജനങ്ങളുടെ മേലില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് 'ഹിന്ദി ഹിന്ദു ഹിന്ദുത്വം'എന്ന പുതിയ സിദ്ധാന്തം ഉയര്‍ത്തി പിടക്കാനാണന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്വീറ്റില്‍ നിന്ന് മനസിലാക്കാം. ഒരു ദേശമെന്ന നിലയില്‍ ഇന്ത്യയെ രൂപപെടുത്തുന്നതില്‍ ഭാഷയ്ക്ക് ഒരു പങ്കുമില്ല എന്നതാണ് വാസ്തവം. 
എന്നാല്‍ ലോകത്ത് ഭാഷാടിസ്ഥാനത്തില്‍ രൂപമെടുത്ത ദേശ രാഷ്ട്രങ്ങള്‍ നിരവധിയുണ്ട്. ഫ്രാന്‍സും, ബ്രിട്ടനും അതില്‍ ചിലത് മാത്രമാണ്. പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് പിരിഞ്ഞതും ഇന്നും സ്പെയിനിലെ  കാറ്റിലോണിയക്ക്  വേണ്ടി പ്രക്ഷോഭം തുടരുന്നതും ഇതേ വിഷയത്തിനാണ്. ശ്രിലങ്കയിലെ തമിഴ് സത്വ പ്രശ്‌നത്തിന്റെയും  സിംഹള ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും വന്‍ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരുന്നു. തമിഴ് ഭാഷ എന്നത് അവരുടെ ജീവനാണ്. അത് കൊണ്ട് തന്നെയാണ് ഇംഗ്ലീഷ് സിനിമകള്‍ക്ക് അവിടെ നികുതി ഏര്‍പ്പെടുത്തിയതും, അമിത് ഷാ യുടെ 'ഒരു രാജ്യം,ഒരു ഭാഷ' എന്ന നിലപാടിന് കടുത്ത വിമര്‍ശനങ്ങളുമായി എ.കെ സ്റ്റാലിനും ,കമല്‍ ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്ത് വന്നതും.
         

ഭാഷ അടിസ്ഥാനത്തില്‍ 1953 ആന്ധ്രാ പ്രദേശ രൂപീകരിക്കുന്നത് തെലുങ്കനയിലെ കര്‍ഷകരുടെ  പ്രക്ഷോഭത്തിനൊടുവിലാണ്. ഭാഷ അടിസ്ഥാനത്തില്‍ രാജ്യത്ത് പിന്നീട് ഒട്ടേറെ സംസ്ഥാനങ്ങള്‍ രൂപികരിക്കപ്പെട്ടു. ഇത് കൊണ്ട് തന്നെ ഇന്നും രാജ്യം ഐക്യത്തോടെ മുന്നേറുന്നത്.
ലോകവും രാജ്യവും ഭാഷകള്‍ക്ക് വേണ്ടി   പ്രക്ഷോഭങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട് എന്ന് വ്യക്തമാണ്. അത് കൊണ്ട് തന്നെ വീണ്ടുമൊരു പ്രക്ഷോഭത്തിലേക്ക് തള്ളി വിടുകയാണോ ഈ 'ഒരു രാജ്യം ഒരു ഭാഷ' എന്ന നിലപാടു കൊണ്ട് ഉദ്ദേശിക്കുന്നത് ?. 'ഹിന്ദുത്വം' എന്ന സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴി മാത്രമായിട്ടെ നമുക്കിതിനെ കാണാന്‍ പറ്റൂ.

ഏത് ഭാഷയായാലും പഠിക്കല്‍ നല്ല കാര്യമാണ്, പക്ഷെ അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകരുത്. ഓരോ പ്രദേശത്തിനും പ്രാദേശിക ഭാഷയുണ്ടെന്നിരിക്കെ ഹിന്ദിയെ കൊണ്ട് പ്രാദേശിക ഭാഷയെ ഹനിക്കരുത്. 


ഇല്യാസ് ബെളിഞ്ച


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍