Tuesday, 17 September 2019

ഓടുന്ന ബസ്സിനുമുകളില്‍ മരം വീണ് ഡ്രൈവര്‍ക്കും രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

ചെര്‍ക്കള: സ്‌കൂള്‍ കുട്ടികളടക്കം നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സിനുമുകളില്‍ മരം വീണ് ഡ്രൈവര്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ബീജന്തടുക്ക മായിലംകുടി ഇറക്കത്തിലാണ് പൊടുന്നനെ ബസ്സിന് മുകളിലേക്ക് മരം വീണത്.

പെര്‍ളയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന പി.എം.എസ്. മോട്ടോര്‍സിനുമുകളിലാണ് മരം വീണത്. ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ് (33), സ്‌കൂള്‍ കുട്ടികളായ മുഹമ്മദ് അഷ്വാഖ് (10), അന്ന (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിസാര പരിക്കേറ്റ മൂവരും ബദിയടുക്കയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി. 

കനത്ത കാറ്റിലും മഴയിലും ദിവസങ്ങള്‍ക്കുമുമ്പ് കടപുഴകി മറ്റൊരു മരത്തിനു മുകളില്‍ വീണ് കിടന്നിരുന്ന അക്കേഷ്യാമരമാണ് വീണത്. 

SHARE THIS

Author:

0 التعليقات: