Thursday, 12 September 2019

ഉടമയറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു; ബാങ്ക് 13000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കാസര്‍കോട്: അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തായലങ്ങാടി ബ്രാഞ്ച് 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ്
കെ.കൃഷ്ണന്‍ ഉത്തരവിട്ടു. മുളിയാറിലെ അബ്ദുല്‍ റഹ്മാന്‍ ആലൂര്‍ അഡ്വ.സാജിത് കമ്മാടം മുഖേന ഫയല്‍ ചെയ്ത കേസിലാണ് വിധി.

പരാതിക്കാരന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എസ്.ബി.ഐ. ബ്രാഞ്ചിലെ എസ്.ബി. അക്കൗണ്ടറാണ്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് സമ്മതമില്ലാതെ ബാങ്ക് അധികൃതര്‍ 2015 ജൂണ്‍ 30ന്, 3480 രൂപ പിന്‍വലിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പരിഹാരമില്ലാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്യത തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചിലവിനത്തില്‍ 3000 രൂപയുമടക്കം 13000 രൂപ ഒരു മാസത്തിനകം ബാങ്ക് മാനേജര്‍ നല്‍കണമെന്ന് തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.


SHARE THIS

Author:

0 التعليقات: