Wednesday, 4 September 2019

ബേഡഡുക്ക കാരക്കാട് വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി

കാസര്‍കോട്:  ബേഡഡുക്ക കാരക്കാട് വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി കവിതയെ 399 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ ടി സരസ്വതി തോല്‍പിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.

കഴിഞ്ഞതവണത്തെ വിജയി എല്‍ഡിഎഫിലെ കൃപാജ്യോതി സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് .എല്‍ ഡി എഫിനാണ് പഞ്ചായത്ത് ഭരണം. 17 സീറ്റില്‍ എല്‍.ഡി.എഫ് 15, സിപിഐ 1, യുഡിഎഫ് സ്വതന്ത്ര ഒന്ന്. എന്നിങ്ങനെയാണ് കക്ഷിനില.


SHARE THIS

Author:

0 التعليقات: