Tuesday, 24 September 2019

ബെളിഞ്ച മഹബ്ബയില്‍ മഹ്‌ളറതുല്‍ ബദ് രിയ്യയും ളിയാഫ സംഗമവും വെള്ളിയാഴ്ച

ബെളിഞ്ച: മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ പ്രതിമാസം നടന്നു വരുന്ന മഹ് ളറതുല്‍ ബദ് രിയ്യയും എസ് വൈ എസ് യൂണിറ്റ് ളിയാഫ സംഗമവും സെപ്തംബര്‍ 27 വെള്ളിയാഴ്ച രാത്രി 7 മണി മുതല്‍ നടക്കും. പി എ മുഹമ്മദ് മൗലവി പാലഗം ആരംഭ പ്രാര്‍ത്ഥന നടത്തും. എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ അധ്യക്ഷതയില്‍ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ധീഖ് ഹനീഫി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ഫൈസി കുമ്പഡാജെ മുഖ്യ പ്രഭാഷണം നടത്തും. ആബിദ് നഈമി ബെളിഞ്ച, ബാതിഷ സുഹ് രി, ഉസ്മാന്‍ മൗലവി, അബൂബക്കര്‍ മൗലവി, അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ട, ഉമര്‍ ഗണ്ടിത്തടുക്ക, മുഹമ്മദ് അക്കര, കാദര്‍ നാരമ്പാടി, ഇബ്രാഹിം നാരമ്പാടി, മന്‍സൂര്‍ സഫ, ശഫീഖ് നാരമ്പാടി, സുബൈര്‍ ഗുരിയടുക്ക, അബൂബക്കര്‍ ദഡ്മൂല, എന്‍ കെ അബ്ബാസ്, അബ്ദുല്‍ റഹമാന്‍ നാരമ്പാടി സംബന്ധിക്കും. നാസര്‍ സഖാഫി ബെളിഞ്ച സ്വാഗതവും നാസര്‍ കടമ്പ് നന്ദിയും പറയും. 


SHARE THIS

Author:

0 التعليقات: