Monday, 2 September 2019

ഈ പിഞ്ചുകുഞ്ഞിന് വേണം കാരുണ്യമതികളുടെ കൈത്താങ്ങ്

ബദിയടുക്ക: ദുരിതവും  ചികിത്സയും താങ്ങാനാവാതെ നിര്‍ധന കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നു.  ബദിയടുക്ക പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മാന്യ എര്‍പ്പകട്ടെയിലെ മഹ്മൂദ് താഹിറ ദമ്പതികളുടെ ഏഴ് വയസുള്ള മകള്‍ ഫാത്തിമത്ത് അസ്മീനയാണ് ചികിത്സക്കായി സഹായത്തിന് കാത്ത് നില്‍ക്കുന്നത്. മാന്യ ജെ എ എസ് ബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയായ  അസ്മീനയെ പൊടുന്നനെ ബാധിച്ച അസുഖമാണ്  ഈ കുടുംബത്തെ പൂര്‍ണമായും തളര്‍ത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ക്ഷീണിതയായ കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഓട്ടോറിക്ഷയുടെ വാടക പോലും നല്‍കാന്‍ ഇവരുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച കുട്ടിയുടെ ഷുഗര്‍ 600 ല്‍ കൂടുതലായിരുന്നു. പൂര്‍ണമായും തളര്‍ന്ന അസ്മീനയെ അത്യാഹിതവിഭാഗത്തില്‍ കയറ്റി ഡോക്ടര്‍മാരുടെ അടിയന്തിരചികിത്സ ലഭിച്ചത് കൊണ്ടാണ് കുട്ടിയുടെ ജീവന്‍ തിരിച്ച് കിട്ടിയത്. എന്നാല്‍ നീണ്ട ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തിലുള്ളരോഗം കുട്ടികളില്‍ കാണുന്നത് അപൂര്‍വമാണന്നും ഡോക്ടര്‍മാര്‍ പറയുന്നു. നാട്ടുകാരുടെയും അധ്യാപകരുടെയും സഹായം കൊണ്ടാണ് ചികിത്സ നല്‍കിയത്. 

എന്നാല്‍ തുടര്‍ ചികിത്സക്ക് വന്‍തുക വേണ്ടിവരും. വലത് കാലിന് മന്തുള്ള മഹ്മൂദ് കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. പട്ടിണി മാറ്റാന്‍ ജോലി ചെയ്യുന്നതിടെ മന്തുള്ള കാലിന് വ്രണംവന്ന് തുടങ്ങി. ശരിയായ ചികിത്സക്ക് വഴിയില്ലാത്തതിനാല്‍ രോഗം ഇവരെ തളര്‍ത്തി. ഇതോടെ  ദൈനംദിന വീട്ട് ചിലവും പ്രതിസന്ധിയിലാണ്. നേരത്തെ നീര്‍ച്ചാലില്‍ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് വീട്ട് വാടക കൊടുക്കാന്‍ കഴിയാതെ സ്ഥിതിയിലായതോടെ നിരന്തരം ബേള വില്ലേജിലും പഞ്ചായത്ത് ഗ്രാമസഭയിലും താഹിറ കയറിയിറങ്ങിയതോടെ ഒടുവില്‍ സര്‍ക്കാരിന്റെ നാല് സെന്റ് സ്ഥലം ലഭിക്കുകയും പഞ്ചായത്ത് വീട് അനുവദിക്കുകയും ചെയ്തു. ഈ നിര്‍ധന കുടുംബത്തെ സഹായിക്കാനായി ചികിത്സയിലുള്ള  ഫാത്തിമത്ത് അസ്മീനയുടെ  പേരില്‍ ജനകീയ സഹായസമിതി രൂപീകരിച്ചു. 


സ്‌കൂളില്‍ നടന്ന സഹായ സമിതി യോഗത്തില്‍ വാര്‍ഡ് ജനപ്രതിനിധി ശ്യാംപ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി ഗോവിന്ദന്‍ നമ്പൂതിരി സംഭവത്തിന്റെ വിശദീകരണം നടത്തി. അധ്യാപകന്‍മാര്‍ സ്‌കൂള്‍ പി ടി  എ അംഗങ്ങള്‍ ,നാട്ടുകാര്‍ യോഗത്തില്‍ പങ്കടുത്തു.  ബദിയടുക്ക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ (ചെയര്‍മാന്‍ ), പി ടി എ  പ്രസിഡന്റ് സുബൈര്‍ ബാപ്പാലിപ്പൊനം  (കണ്‍വീനര്‍), സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി നിത്യാനന്ദ (ട്രഷറര്‍ )എന്നിവര്‍ അടങ്ങുന്ന 101 അംഗം സഹായ സമീതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.


കനറാ ബേങ്ക് ബദിയടുക്ക ശാഖയില്‍ ഫാത്തിമത്ത് അസ്മീനയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിട്ടുണ്ട്. 
Fathimath Asmeena.  A/C No 4489101005450
IFSC.  CNRB0004489
MICR Code 671015006


SHARE THIS

Author:

0 التعليقات: