Friday, 20 September 2019

കലക്ടറേറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ജമാഅത്ത് ഭാരവാഹികളോത്ത് കലക്ടറേറ്റിലെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണു മരിച്ചു. പാറപളളി ജുമാ മസ്ജിദിന് സമീപത്തെ എ കെ അബ്ദുറഹ്മാന്‍(58)ആണ് മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കലക്ടറേറ്റ് ജീവനക്കാരും കൂ ടെയുണ്ടായിരുന്നവരും ആസ്പത്രിയിലെത്തിക്കുമ്പോഴെക്കും അബ്ദുറഹ്മാന്‍ മരണപ്പെടുകയായിരുന്നു. മുന്‍ പ്രവാസിയാണ്. പ്രവാസി സംഘം അമ്പലത്തറ യൂനിറ്റ് പ്രസിഡന്റാണ്, പാറപ്പള്ളി ജമാ അത്ത് കമിറ്റി മുന്‍ അംഗം ,മുസ്ലിം ജമാ അത്ത് മുന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

ഭാര്യ: സുബൈദ. മാതാവ്: ആഇശ. പിതാവ്: പരേതനായ അബ്ദുല്ല, മക്കള്‍: മഷൂദ്(ഗള്‍ഫ്), റുക്‌സന, സജിന(അമ്പലത്തറ വേക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി). മരുമകന്‍: ഫൈസല്‍(ഗള്‍ഫ്), സ ഹോദരങ്ങള്‍: ദൈനബി, ഫാത്തിമ, സഫിയ, മിസ്രിയ, ആയിഷ. പ രേതരായ ഏ.കെ മുഹമ്മദ്, ഖദീജ.

എം.പി.രാജ് മോഹന്‍ ഉണ്ണിത്താന്‍, പുല്ലുര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍, സി പി എം ജില്ലാകമ്മിറ്റിയംഗം എം പൊക്ലന്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.


SHARE THIS

Author:

0 التعليقات: