Thursday, 19 September 2019

ജോലി ഉപേക്ഷിച്ച് പോകാനാണ് ഞങ്ങളോട് പറഞ്ഞത്: മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.എസ്.എന്‍.എന്‍ കരാര്‍ തൊഴിലാളികള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം തുടരുന്ന സാഹചര്യത്തില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാനുളള തീരുമാനത്തിലാണ് കേരള മെമ്പാടുമുള്ള ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.

കൂലി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ഏഴുമാസമായി തങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെയും മാനേജ്മെന്റും ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ബി.എസ്.എന്‍.എല്ലിന് 4ജി സേവനം നിഷേധിച്ചുകൊണ്ട് റിലയന്‍സ് ജിയോയെ അഭിവൃദ്ധിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളാണ് ബി.എസ്.എന്‍.എല്ലിനെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കു കാരണമെന്ന് ബി.എസ്.എന്‍.എല്‍ കാഷ്വല്‍ കോണ്ട്രാക്ട് ലേബര്‍ യൂണിയന്‍ (സി.സി.എല്‍.യു) വര്‍ക്കിങ് പ്രസിഡന്റ് കെ. മോഹനന്‍ പറഞ്ഞു.

'ഈ മാസങ്ങളില്‍ ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു കരാര്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നത്. പക്ഷേ നിരവധി ബി.എസ്.എന്‍.എല്‍ തൊഴിലാളികളോട് ഇവിടം വിട്ടു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്വേച്ഛാധിപത്യപരമായാണ് മാനേജ്മെന്റ് പ്രതികരിച്ചത്. ഇപ്പോള്‍ സ്ഥിരം തൊഴിലാളികളുടെ ശമ്പളത്തെ വരെ ബാധിച്ചിരിക്കുകയാണ്. അനിശ്ചിതകാല സമരത്തിലേക്ക് പോകുകയല്ലാതെ കരാര്‍ തൊഴിലാളികള്‍ക്കു മുമ്പില്‍ മറ്റു വഴികളൊന്നുമില്ല. ' മോഹനന്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: