Wednesday, 4 September 2019

ബുര്‍ദ വാര്‍ഷികവും ശറഫുല്‍ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു

ദുബൈ: ദേര സഅദിയ്യയില്‍ വര്‍ഷങ്ങളായി വ്യാഴാഴ്ചകളില്‍ നടന്നുവരുന്ന മഹത്തായ ബുര്‍ദ്ദ മജ്‌ലിസിന്റെ വാര്‍ഷികവും ശറഫുല്‍ ഉലമ ശൈഖുനാ അബ്ബാസ് ഉസ്താദ് അനുസ്മരണവും വിപുലമായി സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണത്തിനും പ്രാര്‍ത്ഥനക്കും ദുബൈ സഅദിയ്യ മാനേജര്‍ അഹ് മദ് മുസ്ല്യാര്‍ മേല്‍പറമ്പ് നേത്യത്വം നല്‍കി. 

ശുക്കൂര്‍ ഇര്‍ഫാനി, അര്‍ഷഖ് പാനൂര്‍, ആദില്‍ ശൈഖ്, സുഹൈല്‍ ചാലിയം, സവാദ് ഉളുവാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇഷ്‌കിന്റെ മധുവൂറുന്ന ബുര്‍ദ്ദ മജ്‌ലിസും പ്രകീര്‍ത്തനസദസ്സും നിറഞ്ഞ സദസ്സിന്  കുളിര്‍മ്മയേകിയത് കൂടാതെ ഇമാം ബൂസൂരി (റ)യുടെ ചരിത്രത്തെ ആസ്പദമാക്കി ദുബൈ സഅദിയ്യ മുദരിസ് കൂടിയായ മുനീര്‍ ബാഖവി തുരുത്തി രചിച്ച മൗലിദ് കിതാബ് പ്രകാശന കര്‍മ്മവും ആലാപനവും  വിശ്വാസി സമൂഹത്തിന് ധന്യ നിമിഷം സമ്മാനിച്ചു.  

അഹ് മദ് മുസ്ല്യാര്‍ മേല്‍ പറമ്പ് , മുഹമ്മദ് മുസ്ല്യാര്‍ ബായാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുല്ല ഹാജി ഉളുവാറിന് കൊടുത്ത് പ്രകാശനം ചെയ്തു. 

മുനീര്‍ ബാഖവി തുരുത്തി മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് ശിഹാബ് തങ്ങള്‍ ബേക്കല്‍ സമാപന പ്രാര്‍ത്ഥന നടത്തി.

 ഇബ്രാഹിം മുസ്ല്യാര്‍ വിട്‌ല, മജീദ് മുസ്ല്യാര്‍, അബ്ദുറസാഖ് സഅദി കൊല്യം, ശിഹാബ് സഅദി കളളാര്‍, ഉമര്‍ സഅദി കര്‍ണ്ണൂര്‍, ഉമര്‍ മുസ്ല്യാര്‍ മഞ്ഞനാടി, താജുദ്ദീന്‍ ഉദുമ, അമീര്‍ ഹസ്സന്‍ കന്യാപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. 


സുഹൈല്‍ ചള്ളങ്കയം ഖിറാഅത്ത് നടത്തി. ഇബ്രാഹിം സഖാഫി തപ്പക്കല്‍ സ്വാഗതവും ശംസുദ്ദീന്‍ പുഞ്ചാവി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: