Monday, 2 September 2019

പരസ്യത്തിനെതിരേ വീണ്ടും സംഘപരിവാരം; റെഡ് ലേബല്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

ന്യൂഡല്‍ഹി: ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിക്കെതിരെ സംഘപരിവാരം രംഗത്ത്. പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബല്‍ ചായപ്പൊടിക്കെതിരേ ട്വിറ്ററിലൂടെ ബഹിഷ്‌കരണ കാംപയിനുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അനുകൂലികളും ഹിന്ദുത്വ സംഘടനകളും ഔദ്യോഗികമായും ട്വിറ്റര്‍ കാംപയിനുമായി സജീവമായിട്ടുള്ളത്. 

ഗണേശോല്‍സവത്തിന് ഗണപതി വിഗ്രഹം വില്‍പന നടത്തുന്ന മുസ്‌ലിം വൃദ്ധനും അത് വാങ്ങാനെത്തുന്ന ഹിന്ദു യുവാവും തമ്മിലുള്ള സംഭാഷണങ്ങളാണ് പരസ്യത്തിലുള്ളത്. ഇതാണ് സംഘ്പരിവാരത്തെ പ്രകോപിപ്പിച്ചത്. മാത്രമല്ല, കുംഭമേളയ്ക്കിടെ പിതാവിനെ ഉപേക്ഷിച്ചു പോവുന്ന മകനെ ചിത്രീകരിച്ചതും ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ ഹിന്ദുവിരുദ്ധതയാണെന്നാണ് ഇവരുടെ പ്രചാരണം. . 


SHARE THIS

Author:

0 التعليقات: