Tuesday, 10 September 2019

ചെക്കുകേസ് തള്ളിയത് സാങ്കേതിക കാരണങ്ങളാല്‍: നാസില്‍ അബ്ദുല്ല

കോഴിക്കോട്: അജ്മാന്‍ പ്രോസിക്യൂഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ് തള്ളിയത് തീര്‍ത്തും സാങ്കേതിക കാരണങ്ങളാലാണെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. 

ചെക്ക് കൈപ്പറ്റിയ സമയം മുതല്‍ അഞ്ചുവര്‍ഷത്തേക്ക് മാത്രമാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുകയുള്ളൂവെന്നതിനാലാണ് കേസ് തള്ളിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മറ്റൊരു സാധ്യതയായ സിവില്‍ കേസ് നടപടികളുമായി മുന്നോട്ടുപോവാമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. 

SHARE THIS

Author:

0 التعليقات: