Thursday, 5 September 2019

അഭിജിത്തും മുഹമ്മദ് കൈഫും അണ്ടര്‍-19 കേരള ടീമില്‍

കാസറഗോഡ്: സെപ്തംബര്‍ 10 മുതല്‍ 19വരെ ബറോഡയില്‍വെച്ച് നടക്കുന്ന ജെ.വൈ ലേലെ മെമ്മോറിയല്‍ അണ്ടര്‍-19 ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്ണമെന്റിലേക്കുള്ള കേരള ടീമില്‍ അഭിജിത്ത് കെയും മുഹമ്മദ് കൈഫും ഇടം നേടി.

അണ്ടര്‍-23 ജില്ലാ ടിം ക്യാപ്റ്റനും മുന്‍ തലശ്ശേരി കെ.സി.എ അക്കാദമി താരവുമായ അഭിജിത്ത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരള ടീമില്‍ ഇടംനേടുന്നത്. മികച്ച ഓള്‍റൗണ്ടറായ അഭിജിത്ത് അണ്ടര്‍-16 എന്‍.സി.എ ക്യാമ്പിലും അണ്ടര്‍-16 കേരള ടീമിലും അംഗമായിരുന്നു. അഭിജിത്ത്. കെ നീലേശ്വരം സ്വദേശിയാണ്. അണ്ടര്‍-19 ജില്ലാ ക്യാപ്റ്റനും മുന്‍ തലശ്ശേരി കെ.സി.എ അക്കാദമി താരവും മികച്ച വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് കൈഫ് മഞ്ചേശ്വരം സ്വദേശിയാണ്. 

കേരള ടീമില്‍ ഇടംനേടിയ അഭിജിത്ത് കെ, മുഹമ്മദ് കൈഫ് എന്നിവരെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.


SHARE THIS

Author:

0 التعليقات: