Friday, 13 September 2019

മംഗളൂരുവിലെ മുതിര്‍ന്ന റേഡിയോളോജിസ്റ്റ് ഡോ: രാഘവേന്ദ്ര ഭട്ട് കുഴഞ്ഞു വീണു മരിച്ചു

മംഗളൂരു: മംഗളൂരുവിലെ മുതിര്‍ന്ന റേഡിയോളോജിസ്റ്റായ ഡോ : രാഘവേന്ദ്ര ഭട്ട് കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ മംഗളൂരു കെ എം സി ഹോസ്പിറ്റലിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അറുപത്തിയഞ്ചുകാരനായ ഭട്ട് മംഗളൂരുവിലെ  ബല്‍മട്ട ഡയഗണോസ്റ്റിക് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ  മാനേജിങ് ഡിറക്ടറാണ്. 2014 മുതല്‍ എ ജെ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം സീനിയര്‍ റെസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ റേഡിയോളജി അസോസിയേഷന്റെ മുന്‍ കര്‍ണാടക സംസ്ഥാന അധ്യക്ഷനാണ്.ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ്, യെനെപോയ മെഡിക്കല്‍ കോളേജ്, ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രൊഫസറായും സേവനമനുഷ്ഠിച്ചു.


SHARE THIS

Author:

0 التعليقات: