Friday, 20 September 2019

കാസര്‍കോട് ഗവ.കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ആറുപേര്‍ക്ക് പരിക്ക്;15 എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട് : കാസര്‍കോട് ഗവ.കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ ആറുപേര്‍ക്ക് പരിക്കേറ്റു. 

മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ എസ് വിഘ്നരാജ് (19), ബി എസ് സി ബോട്ടണി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കെ വി സിദ്ധാര്‍ത്ഥ് (18), ബി എസ് സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി കെ വി ശ്രീരൂപ് (18), ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഇമ്മാനുവല്‍ (18), ജിബിന്‍ (18), ലിജോ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
വിഘ്നരാജിന്റെയും സിദ്ധാര്‍ത്ഥിന്റെയും പരിക്ക് സാരമുള്ളതാണ്. വ്യാഴാഴ്ച ഉച്ചയോടെ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ എം എസ് എഫ് പ്രവര്‍ത്തകര്‍ കാമ്പസില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ച് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. എസ് എഫ് ഐ പ്രവര്‍ത്തകനും ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെറുവത്തൂര്‍ കൊവ്വലിലെ സിദ്ധാര്‍ത്ഥിന്റെ പരാതിയില്‍ അഫാദ്, അര്‍ഷാദ്, ധാനിഷ്, കബീര്‍, സനദ്, അക്രമം, നാച്ചു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.


SHARE THIS

Author:

0 التعليقات: