Friday, 6 September 2019

ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്റെ കൊല; നാല് പേര്‍ പിടിയില്‍

മംഗളൂറു: ചൊവ്വാഴ്ച രാത്രി ഗണേശോത്സവ ഘോഷയാത്രക്കിടെ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ കാര്‍ത്തിക് സുവര്‍ണ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുത്തൂര്‍ പോലീസ് നാല് പേരെ അറസ്റ്റ്  ചെയ്തു. 

പുത്തൂര്‍ സ്വദേശികളായ ചരണ്‍ (26), സഹോദരന്‍ കിരണ്‍ (36), ഉള്ളാള്‍ ബയലിലെ  പ്രീതേഷ് (28) ,അത്താവറിലെ  സ്റ്റീവന്‍ മോന്തേറോ എന്നിവരാണ് പുത്തൂര്‍ പോലീസിന്റെ പിടിയിലായത്.

 ഇതില്‍ സ്റ്റീവന്‍ അറസ്റ്റിലായത് കുറ്റകൃത്യത്തിന് ശേഷം മൂന്ന് പ്രതികളെ ഒളിപ്പിച്ച് സംരക്ഷിച്ചതിനാണ്. ഗണേശോത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിലാണ് കാര്‍ത്തികിനെ കുത്തിക്കൊന്നത്. 


SHARE THIS

Author:

0 التعليقات: