Tuesday, 24 September 2019

പൗരത്വപട്ടിക രാജ്യത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യുന്നത് - ഇംദാദ്

പുത്തിഗെ: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിനു ശേഷം ഫാസിസ്റ്റ് ശക്തികള്‍ പുറത്തെടുത്ത പുതിയ തന്ത്രമാണ് ഭയപ്പെടുത്തി ഭരിക്കുക എന്നത്. ഇതിന്റെ ഭാഗമായുള്ള പൗരത്വ പട്ടിക ഭാരതത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്നതും പൗരന്മാരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നതുമാണെന്ന് മുഹിമ്മാത്ത് ദഅ്‌വ അലുമനി ഡെസ്‌ക് (ഇംദാദ്) എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമകാലിക കലുഷിത അന്തരീക്ഷത്തില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടം ജാഗ്രതയോടെയുള്ള സമീപനം പുലര്‍ത്തണം. പൗരന്മാരെ സംരക്ഷിക്കുന്നതിനു പകരം രാജ്യത്തുതന്നെ തടങ്കല്‍ പാളയങ്ങള്‍ സൃഷ്ടിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന തിരിച്ചറിവ് അനിവാര്യമാണ്.  നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ അടിത്തറയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതുകൂടിയാണ് ഏകഭാഷാ വിവാദവും പൗരത്വപട്ടികയുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഹസന്‍ ഹിമമി സഖാഫി അറന്തോടിന്റെ അധ്യക്ഷതയില്‍ അഡ്വ. നിസാര്‍ ഹിമമി ഗുണാജെ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ഹിമമി, ശഹീദ് ഹിമമി, കബീര്‍ ഹിമമി, ജാഫര്‍ ഹിമമി, ഉമൈര്‍ ഹിമമി, സഫ് വാന്‍ ഹിമമി, ശിഹാബ് ഹിമമി, അശ്‌റഫ് ഹിമമി പുളിക്കൂര്‍, ഹസന്‍ ഹിമമി കക്കിഞ്ച, അലി സിറാജ് ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമര്‍ ഹിമമി സഖാഫി കോളിയൂര്‍ സ്വാഗതവും ആസിഫ് ഹിമമി ചൗക്കി നന്ദിയും പറഞ്ഞു. 



SHARE THIS

Author:

0 التعليقات: