Friday, 6 September 2019

ഐ പി എഫ് ചാപ്റ്റര്‍ കമ്യൂണ്‍ സമാപിച്ചു

കാസര്‍കോട്: വിദ്യാഭ്യാസ-ഉദ്യോഗരംഗങ്ങളില്‍ ജില്ല നേരിടുന്ന വികസന പിന്നാക്കാവസ്ഥ മാറ്റാന്‍ യുവാക്കളുടെ കര്‍മശേഷി കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് കര്‍ണാടക ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് മുന്‍ ജനറല്‍ മനേജര്‍ റഹീം കരിപ്പോടി അഭിപ്രായപ്പെട്ടു.

കാസര്‍കോട്ട് നടന്ന ഇന്റഗ്രേറ്റഡ് പ്രഫഷന്‍സ് ഫോറം കാസര്‍കോട് ചാപ്റ്റര്‍ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മേഖലകളിലേക്ക് യുവാക്കള്‍ കടന്നുചെല്ലണം. ജില്ലയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ചെറിയ പ്രായത്തില്‍ പ്രവാസം തിരഞ്ഞെടുക്കുന്നതുമൂലം ഉദ്യോഗതലങ്ങളില്‍ ജില്ലക്കാര്‍ ഇല്ലാത്ത അവസ്ഥയുണ്ട് - യുവാക്കള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന സെന്റര്‍ ഉയര്‍ന്നു വരണം. അദ്ദേഹം പറഞ്ഞു.

ഐ പി എഫ് സെന്‍ട്രല്‍ സെനറ്റ് മെമ്പര്‍  പി ബി ബശീര്‍  അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇസ്മാഈല്‍, അഡ്വ. ബശീര്‍ ആലടി, എസ് വൈ എസ് ജില്ലാ സാംസ്‌കാരിക സെക്രട്ടറി അശ്റഫ് കരിപ്പൊടി, ദാവൂദ് മാസ്റ്റര്‍, നാഷണല്‍ അബ്ദുല്ല, വൈ  എ ഉമ്മര്‍, തസ്ലീം കുന്നില്‍, ശരീഫ് മധൂര്‍, ആരിഫ് മൊഗ്രാല്‍, സുബൈര്‍ മാഷ്, റാശിദ് നാദാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സാംസ്‌കാരിക സെക്രട്ടറി എ ആര്‍ മുട്ടത്തൊടി നന്ദിയും പറഞ്ഞു.

ഡോക്ടര്‍, എന്‍ജിനീയര്‍, ലോയേഴ്സ്, മിഡിയാ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഐ പി എഫ്.
ജില്ലയുടെ സമഗ്ര വികസനത്തിന് ഐ പി എഫ് പദ്ധതി നടപ്പിലാക്കും.


SHARE THIS

Author:

0 التعليقات: