Saturday, 7 September 2019

ശാസ്ത്രത്തില്‍ പരാജയമില്ല, എല്ലാം പരീക്ഷണങ്ങള്‍: പ്രധാനമന്ത്രി

ബംഗലൂരു: ശാസ്ത്രത്തില്‍ പരാജയമില്ലെന്നും എല്ലാ പരീക്ഷണങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതവും രാജ്യത്തിനായി ത്യജിച്ചുവെന്നും മോദി പറഞ്ഞു. ബംഗളൂരുവില്‍ ഇസ്ട്രാക് സെന്ററില്‍ ചന്ദ്രയാന്‍2ന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിംസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മോദി.

കഴിഞ്ഞ ദിവസം നിരാശരായ നിങ്ങളുടെ മുഖങ്ങള്‍ കണ്ടു. കഴിഞ്ഞ കുറേ രാത്രികളായി നിങ്ങളാരും ഉറങ്ങിയിയിട്ടില്ലെന്നും എനിക്കറിയാമെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്‍ഢ്യം ഇന്ന് കൂടുതല്‍ കരുത്തുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടിയില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. ഏറ്റവും മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം കൂടുതല്‍ ശക്തിയോടെ രാജ്യം തിരിച്ച് വന്നിട്ടുണ്ട്. പരാജയങ്ങളില്‍ നിന്ന് പലതും പഠിക്കാന്‍ സാധിക്കും. അത് ഭാവിയിലെ വിജയത്തിന് സഹായിക്കുമെന്നും മോദി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിംഗില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ച് ലാന്‍ഡറില്‍ നിന്ന് സിഗ്നല്‍ നഷ്ടമായത്.


SHARE THIS

Author:

0 التعليقات: