Sunday, 1 September 2019

കാസര്‍കോട് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണം; ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

കാസര്‍കോട്: കാസര്‍കോട് കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണത്തിനായി ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കെസിഎ മാന്യയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. സിപിഎം കാസര്‍കോട് ഏരിയാക്കമ്മിറ്റിയും മധൂര്‍ ലോക്കല്‍ കമ്മിറ്റിയും നല്‍കിയ പരാതിയിലാണ് നടപടി. 

ഭൂമി വില്‍പ്പനയിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. സ്ഥലത്തുണ്ടായിരുന്ന നീര്‍ച്ചാല്‍ തടസ്സപ്പടുത്തി ഗതിമാറ്റി വിട്ടതായും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉത്തരവിട്ടത്. ഭൂസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.


SHARE THIS

Author:

0 التعليقات: