Sunday, 15 September 2019

ശൂറാ കൗണ്‍സില്‍ സെപ്റ്റംബര്‍ 17 ന് ചൊവ്വാഴ്ച

കാസറഗോഡ്: ജില്ലയിലെ സഖാഫി പണ്ഡിതരു
ടെ കൂട്ടായ്മയായ സഖാഫി ശൂറാ കൗണ്‍സിലും മര്‍ഹൂം നാരമ്പാടി യുസുഫ് സഖാഫി അനുസ്മരണ ദുആ മജ്‌ലിസും സെപ്തംബര്‍ 17ന് ചൊവ്വാഴ്ച ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കാലിക വിഷയത്തിലുള്ള പണ്ഡിത ചര്‍ച്ച നടക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മൂസാ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ഷാഫി സഖാഫി ഏണിയാടി, സിദ്ദിഖ് സഖാഫി ബായാര്‍, സിദ്ദിഖ് സഖാഫി തൈര, അബ്ദുല്‍ ലത്തീഫ് സഖാഫി പാറപ്പള്ളി, പള്ളങ്കോട് അബ്ദുല്‍ റസാഖ് സഖാഫി, ഹുസൈന്‍ സഖാഫി പെട്ടിക്കുണ്ട്, മുഹമ്മദ് സഖാഫി തോക്കെ, നാസര്‍ സഖാഫി തുരുത്തി ,അഷ്റഫ് സഖാഫി തലേക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: